കുവൈറ്റിലെ വിദേശ തൊഴിലാളികളുടെ റെസിഡൻസി പെർമിറ്റിന്റെ കാലാവധി അഞ്ച് വർഷമാക്കി പരിമിതപ്പെടുത്തുമെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് താമസ കുടിയേറ്റ നിയമങ്ങൾ പുനപരിശോധിച്ചേക്കുമെന്ന് സൂചന. മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികൾ താമസിക്കുന്ന കുവൈറ്റിൽ ഇത്തരമൊരു നിയമം പ്രബല്യത്തിലെത്തുന്നതോടെ പ്രവാസികൾക്ക് കനത്ത തിരിച്ചടി തന്നെയായിരിക്കും.
ഒക്ടോബറിൽ ഇതുമായി ബന്ധപ്പെട്ട നിയമം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തെ സ്വദേശി, വിദേശി ജനസംഖ്യയുടെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ നിരവധി നിർദേശങ്ങൾ ഇതിനോടകംതന്നെ ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.