ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീറിന് നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ്. ഖത്തർ അമീർ ശൈഖ് തമീംഇറാൻ തടവിലാക്കിയ അമേരിക്കൻ പൗരന്മാരുടെ മോചനം, ഖത്തറിന് നന്ദി അറിയിച്ച് ജോ ബൈഡൻ
ബിൻ ഹമദ് ആൽഥാനിക്ക് അഭിനന്ദനവും നന്ദി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സന്ദേശമയച്ചു. ഇറാൻ ജയിലിൽ കഴിഞ്ഞ അഞ്ച് അമേരിക്കൻ പൗരന്മാരെയാണ് ഖത്തർ നടത്തിയ മധ്യസ്ഥ ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്കയച്ചത്.
മോചിക്കപ്പെട്ടവർ ദോഹയിലെത്തിയതിനു പിന്നാലെയായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം. കൂടാതെ ഇറാന്റെ നടപടിയ്ക്ക് പകരമായി അമേരിക്കൻ ജയിലുകളിലെ അഞ്ച് ഇറാനിയന്‍ പൗരന്മാരെയും മോചിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായി മധ്യസ്ഥ ശ്രമങ്ങൾക്കും സമാധാന കരാർ പ്രാബല്യത്തിൽ വരാനും നേതൃത്വം നൽകിയ ഖത്തർ അമീറിനെയും ഒമാന്‍ സുല്‍ത്താനെയും നന്ദിയും ഞങ്ങളുടെ അഭിനന്ദനവും അറിയിക്കുന്നതായി വൈറ്റ് ഹൗസ് പ്രസിഡന്റ് പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ മോചനത്തിനായി സഹായിച്ച സ്വിറ്റ്സര്‍ലൻഡ്, ദക്ഷിണ കൊറിയ എന്നീ സര്‍ക്കാറുകള്‍ക്കും ബൈഡന് നന്ദി അറിയിച്ചിട്ടുണ്ട്.
വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. അഞ്ച് അമേരിക്കൻ പൗരന്മാരും അവരുടെ കുടുംബങ്ങളുമായിരുന്നു ദോഹയിലെത്തി, അധികം വൈകാതെതന്നെ അമേരിക്കയിലേക്കും പറന്നത്. അമേരിക്കയിൽ തടവിലായ അഞ്ച് ഇറാനികളില്‍ രണ്ടുപേർ ദോഹയിലെത്തിയിരുന്നു. മൂന്നുപേർ അമേരിക്കയില്‍തന്നെ തുടരാനാണ് താല്പര്യം പ്രകടിപ്പിച്ചത്.