ഓണം അവധി ആഘോഷിക്കാൻ വീട് പൂട്ടി യാത്ര പോകുന്നവര്‍ ആ വിവരം അറിയിക്കാന്‍ പൊലീസിന്റെ മൊബൈല്‍ ആപ് ആയ പോല്‍ ആപ്പിൽ രജിസ്റ്റർ ചെയ്യാൻ നിർദേശം. രജിസ്റ്റർ ചെയ്യുന്നവരുടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തും.
ആദ്യം ആപ്പിലെ സർവിസസ് എന്ന വിഭാഗത്തിലെ ‘ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ’ സൗകര്യം വിനിയോഗിക്കുകയാണ് വേണ്ടത്. മാത്രമല്ല ഏഴുദിവസം മുമ്പ് വരെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്യാം. വീട്ടുകാർ പോകുന്നത് മുതൽ പരമാവധി 14 ദിവസം വരെ വീടും പരിസരവും പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും. യാത്ര പോകുന്ന ദിവസം, എന്നിവ ആപ്പിൽ രേഖപ്പെടുത്തുകയും വേണം.