സി.എച്ച് അനുസ്മരണവും പ്രഥമ പുരസ്കാര സമർപ്പണവും നവംബർ 12ന് ദുബായിൽ

Date:

Share post:

മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാൽപ്പതാം ചരമ വാർഷികത്തോടുബന്ധിച്ച് അനുസ്മരണ സമ്മേളനവും പ്രഥമ സി എച്ച് പുരസ്കാര സമർപ്പണവും ദുബായിൽ നടക്കും. നവംബർ 12ന് ദുബായ് ഷെയ്ഖ് റാഷീദ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 6.30നാണ് പരിപാടിയെന്ന് സി.എച്ച് ഫൗണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ‘റിഫ്ലക്ഷൻ ഓൺ സി.എച്ച് എ കോമെമ്മൊറേഷൻ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.


സി.എച്ച് മുഹമ്മദ് കോയ തൻ്റെ ജീവിതത്തിലൂടെ നൽകിയ സന്ദേശം പൊതുജനങ്ങൾക്കും പുതുതലമുറക്കും പരിചയപ്പെടുത്തുന്നത് ആയിരിക്കും പരിപാടി. മികച്ച ഭരണാധികാരി, രാഷ്ട്രീയ നേതാവ്, എഴുത്തുകാരൻ, പരിഷ്കർത്താവ്, പത്ര പ്രവർത്തകൻ, വിദ്യാഭ്യാസ പരിഷ്കർത്താവ്,സാംസ്കാരിക നായകൻ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച പതിപ്പിച്ചയാളാണ് സി.എച്ച് എന്നും ഭാരവാഹികൾ ഓർമ്മിപ്പിച്ചു.

പരിപാടിയോട് അനുബന്ധിച്ച് സി.എച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ്റെ പ്രഥമ പുരസ്കാരം പത്മശ്രീ എം.എ യൂസഫലിക്ക് സമ്മാനിക്കും. ജീവകാരുണ്യ തൊഴിൽ മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് പുരസ്കാരം എം.എ യൂസഫലിക്ക് നൽകുന്നതെന്ന് ജൂറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. സ്വദേശത്തും വിദേശത്തും യൂസഫലി നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.

ആരോഗ്യ , വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിഎച്ച് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നതെന്ന് ഫൗണ്ടേഷൻ കോ ചെയ്യാൻ ഡോക്ടർ മുഹമ്മദ് മുഫ്ലിഹ് പറഞ്ഞു. എല്ലാവർഷവും പുരസ്കാരം നൽകുമെന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വ്യത്യസ്തമായ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഎച്ച് മുഹമ്മദ് കോയ ഫൗണ്ടേഷൻ്റെ പ്രഥമ പരിപാടിയാണ് ദുബൈയിൽ നടക്കുന്നത്. കേരളത്തിലേയും വിദേശത്തേയും നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുമെന്നും സംഘാടകർ അറിയിച്ചു.വാർത്താ സമ്മേളനത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ്, ഡോ.മുഹമ്മദ് മുസ്ലിഹ്, ജലീൽ മഷ്ഹൂർ തങ്ങൾ, സമീർ മഹമൂദ്, നാസിം പാണക്കാട്, ഫിറോസ് അബദുല്ല, അബ്ദുള്ള നൂറുദ്ധിൽ, സൽമാൻ ഫാരിസ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...