റെ​ഡ്​ സീ റിസോർട്ട്, ‘ഉ​മ്മ​ഹാ​ത്​’ ദ്വീ​പി​ലെ വാ​ട്ട​ർ എ​യ​ർ​പോ​ർ​ട്ടി​ന് പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് 

Date:

Share post:

ഉ​മ്മ​ഹാ​ത്​ ദ്വീ​പി​ലെ വാ​ട്ട​ർ എ​യ​ർ​പോ​ർ​ട്ടി​ന് പ്ര​വ​ർ​ത്ത​ന ലൈ​സ​ൻ​സ് ല​ഭി​ച്ച​താ​യി റെ​ഡ്​ സീ ​ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​റി​യി​ച്ചു. വ്യോ​മ​ഗ​താ​ഗ​ത സു​ര​ക്ഷയ്​​ക്കു​ള്ള സി​വി​ൽ ഏ​വി​യേ​ഷ​ന്റെ എ​ല്ലാ ആ​വ​ശ്യ​ക​ത​ക​ളും പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ ശേ​ഷ​മാ​ണ് ലൈസൻസ് ലഭിച്ചത്. സൗ​ദി​യി​ലെ ജ​ല വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള ആ​ദ്യ ലൈ​സ​ൻ​സ് കൂടിയാണിത്. രാ​ജ്യ​ത്തെ ആ​ഡം​ബ​ര ടൂ​റി​സം മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാണ് ജല വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം സൗ​ദി​യി​ലെ ആ​ദ്യ​ത്തെ സീ​പ്ലെ​യി​ൻ ഓ​പ​റേ​റ്റ​റാ​യ ഫ്ലൈ​ഡ് സീ, ​സി​വി​ൽ ഏ​വി​യേ​ഷ​നി​ൽ​നി​ന്ന് ‘എ​യ​ർ ഓ​പ​റേ​റ്റ​ർ’ സ​ർ​ട്ടി​ഫി​ക്ക​റ്റും സു​ര​ക്ഷ ഓ​പ​റേ​റ്റി​ങ്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ലൈ​സ​ൻ​സും സ്വന്തമാക്കിയി​ട്ടു​ണ്ട്. വ്യോ​മ​യാ​ന​വും ജ​ല​സൗ​ന്ദ​ര്യ​വും ത​മ്മി​ലു​ള്ള സ​വി​ശേ​ഷ​മാ​യ യോ​ജി​പ്പ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​താ​ണ് എയർപോർട്ട്.

റെ​ഡ് സീ ​ഇ​ന്റ​ർ​നാ​ഷ​ണ​ലി​ന് ആ​ദ്യ​ത്തെ വാ​ട്ട​ർ എ​യ​ർ​പോ​ർ​ട്ട് ലൈ​സ​ൻ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​ത് നി​ക്ഷേ​പ​ത്തി​ന് ആ​ക​ർ​ഷ​ക​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​ന്​ എ​ല്ലാ പി​ന്തു​ണ​യും നൽകാനുള്ള അ​തോ​റി​റ്റി​യു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​ന്റെ ഭാഗമാണെന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ അ​ബ്​​ദു​ല്ല അ​ൽ ദു​വൈ​ലെ​ജ് പ​റ​ഞ്ഞു. കൂടാതെ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​ത് തു​ട​രാ​നു​ള്ള അ​തോ​റി​റ്റി​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പം ചെ​ങ്ക​ട​ൽ ല​ക്ഷ്യ​സ്ഥാ​ന പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ‘വി​ഷ​ൻ 2030’ പ​ദ്ധ​തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​താ​യും അ​ൽ ദു​വൈ​ല​ജ്​ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവും’; ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി ലാൽ ജോസ്

കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം...

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...