യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

Date:

Share post:

യുഎഇയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്ക്കും അബുദാബിക്കും ഇടയിലുള്ള പ്രദേശങ്ങളിലാണ് ശക്തമായ മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മൂടൽമഞ്ഞിനേത്തുടർന്ന് ഇന്ന് രാവിലെ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

ഇന്ന് അബുദാബിയിലും ദുബായിലും 85 മുതൽ 80 ശതമാനം വരെ ഈർപ്പം ഉള്ളതിനാൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നാണ് വിലയിരുത്തൽ. ദുബായിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലും അബുദാബിയിലെ അൽ ഫയ റോഡിലും പുലർച്ചെ അഞ്ച് മണി കഴിഞ്ഞപ്പോൾ മൂടൽമഞ്ഞ് രൂക്ഷമാകാൻ തുടങ്ങിയിരുന്നു. പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ എൻസിഎം വിലയിരുത്തൽ പ്രകാരം ഇന്ന് മുഴുവൻ താപനിലയിൽ വർദ്ധനവുണ്ടാകും. ഇന്ന് അബുദാബിയിൽ താപനില 41 ഡിഗ്രി സെൽഷ്യസും ദുബായിൽ 40 ഡിഗ്രി സെൽഷ്യസും എത്തും. എമിറേറ്റുകളിൽ യഥാക്രമം 31 ഡിഗ്രി സെൽഷ്യസും 32 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഇന്ന് രാത്രിയിലും നാളെ രാവിലെയും ചില തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും ഉയർന്ന ആർദ്രത പ്രതീക്ഷിക്കാം. കാറ്റിന്റെ വേഗത സാധാരണയായി നേരിയതോ മിതമായതോ ആയിരിക്കുമെന്നും പകൽസമയത്ത് ഇവടെ പൊടിക്കാറ്റ് നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും എൻസിഎം അറിയിച്ചു. ഈ ദിവസങ്ങളിൽ അറേബ്യൻ ഗൾഫ് കടൽ താരതമ്യേന ശാന്തമായിരിക്കുമെങ്കിലും ഒമാൻ കടൽ ചില സമയങ്ങളിൽ പ്രക്ഷുബ്ധമാകുമെന്നാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...