ഖത്തർ ലോകകപ്പിലെ അർജൻ്റീന–ഫ്രാൻസ് ഫൈനൽ മത്സര ദിവസമായ ഞായറാഴ്ച മലയാളികൾ ‘കുടിച്ചത്’ 50 കോടി രൂപയുടെ മദ്യം. ബെവ്കോയുടെ കണക്കനുസരിച്ച് ഞായറാഴ്ച 49.88 കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. സാധാരണ ഞായറാഴ്ചകളിൽ 30 കോടിയാണ് ശരാശരി വിൽപന നടക്കുക.
എന്നാൽ കഴിഞ്ഞ ഞായറാഴ്ച 20 കോടിയോളം രൂപയുടെ അധിക മദ്യം വിറ്റുവെന്നാണ് കണക്കുകൾ. ഒരു സാധാരണ ദിവസം ഇത്രയും തുകയ്ക്ക് മദ്യം വിൽക്കുന്നത് അപൂര്‍വം. സാധാരണഗതിയിൽ സംസ്ഥാനത്ത് ഓണം, ക്രിസ്മസ്, ഡിസംബർ 31 ദിവസങ്ങളിലാണ് റെക്കോർഡ് മദ്യവിൽപന നടക്കുക.