വിലക്കയറ്റവും നാണ്യപെരുപ്പവും നിലനിൽക്കുന്ന സാഹചര്യത്തിൽ റിപ്പോ നിരക്ക് 5.4 ശതമാനമാക്കി റിസർവ് ബാങ്ക് ഉയർത്തി. ഇതോടെ രാജ്യത്തെ വായ്പ, നിക്ഷേപ നിരക്കുകളും ഉയരും. തുടർച്ചയായി മൂന്നാമത്തെ തവണയാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്.
റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്താനാണ് ആർ ബി ഐ യുടെ ധനനയ സമിതിയോഗം നിശ്ചയിച്ചത്. പലിശ നിരക്കില്‍ അര ശതമാനം ഉയര്‍ച്ചണ്ടാക്കുന്നതാണ് നിരക്ക് വര്‍ദ്ധനവ്. വിലക്കയറ്റം വലിയ വെല്ലുവിളിയാവുന്ന സാഹചര്യ മാണെങ്കിലും സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാന നിക്ഷേപം സുരക്ഷിതമാണെന്നും വിദേശ നിക്ഷേപം വർധിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്തദാസ് പറഞ്ഞു.
2022 – 23 ലെ ജി ഡി പി 7.2 ശതമാനമാണ്. നിലവിൽ അതിന് മാറ്റങ്ങളൊന്നുംതന്നെയില്ല. 23-24 ലെ ഒന്നാം പാദത്തിലെ ജി ഡി പി 6.7 ശതമാനമായി മാറും. അതേസമയം ഉപഭോകൃത ഫലസൂചിക അടിസ്ഥാനമാക്കിയ നാണ്യപെരുപ്പം 6 ശതമാനത്തിൽ കൂടുതലായി തന്നെ തുടരുമെന്നാണ് വിലയിരുത്തലെന്നും ആർ ബി ഐ ഗവർണർ അറിയിച്ചു. തുടർച്ചയായി മൂന്നാമത്തെ തവണയാണ് റിപ്പോ നിരക്ക് ഉയർത്തുന്നത്.