അന്താരാഷ്ട്ര വ്യാപാരങ്ങള്‍ രൂപയില്‍ നടത്താന്‍ അനുമതിയുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്ന പശ്ചാത്തലത്തിലാണ് നീക്കം. ഡോളറിന്റെ ഡിമാന്‍ഡ് കുറയ്ക്കുന്നതിന് ആര്‍ബിഐയുടെ പുതിയ നടപടി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് രൂപയുടെ വിനിമയം ഉണ്ടാവുക.
കയറ്റുമതി-ഇറക്കുമതികളുടെ ഇന്‍വോയ്‌സിംഗ്, പേയ്‌മെന്റ്, സെറ്റില്‍മെന്റ് എന്നിവയ്ക്ക് ബാങ്കുകൾ പ്രത്യേക അനുമതി നേടണമെന്നാണ് പ്രധാന വ്യവസ്ഥ. വ്യാപാരം നടത്തുന്ന രാജ്യത്തെ കറന്‍സിയുമായുള്ള വിനിമയ നിരക്ക് വിപണിയെ ആശ്രയിച്ച് തീരുമാനിക്കുമെന്നും ആര്‍ബിെഎ വ്യക്തമാക്കി. രൂപയിലുള്ള വ്യാപാരം റഷ്യ, ശ്രീലങ്ക, ഇറാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളുമായുള്ള ഇടപാടുകളില്‍ ഗുണം ചെയ്യുമെന്നും സാമ്പത്തിക വിദഗദ്ധര്‍ കരുതുന്നു.
വിദേശ ബാങ്കുകളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്ന വോസ്‌ട്രോ അക്കൗണ്ടുകള്‍ ആരംഭിക്കാനും ആര്‍ബിെഎ അനുമതി നല്‍കിയിട്ടുണ്ട്. നിലവിലുളള സ്വിഫ്റ്റ് അക്കൗണ്ടിന് സമാനമായാണ് വോസ്ട്രോ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം. രൂപയില്‍ ആഗോളവ്യാപാരത്തിന് അവസരം ഒരുങ്ങുന്നതോടെ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനും രാജ്യത്തെ ഡോളര്‍ നിക്ഷേപം നിലനിര്‍ത്താനും സഹായകരമാകുമെന്നും ആര്‍ബിെഎ കരുതുന്നു.
രാജ്യത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കാനുളള നീക്കങ്ങളും റിസര്‍വ്വ് ബാങ്കിന്‍റെ ഭാഗത്തുനിന്നുണ്ട്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ പ്രവാസികളില്‍ നിന്ന് കൂടുകല്‍ നിക്ഷേപം സ്വീകരിച്ച് ഉയര്‍ന്ന പശില നല്‍കാനും ആര്‍ബിെഎ തീരുമാനമുണ്ട്. പ്രവാസികളെ സംബന്ധിച്ച് അനുകൂല സമീപനമാണ് ആര്‍ബിെഎടെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായത്.
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഡോളറിനെതിരേ രൂപ നേരിടുന്നത്. ഒരു ഡോളറിന്‍റെ വില 80 രൂപയുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞു. ഗൾഫ് കറന്‍സികളുടെ വിനിമയ മൂല്യവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം രൂപയുടെ മൂല്യം ഇടിയുന്നതും ആഗോള വ്യാപാരത്തിന് രൂപയില്‍ അനുമതി നല്‍കുന്നതും സ്വര്‍ണവില ഉയരുന്നതിന് കാരണമാകും.