ബാങ്ക് എന്ന പേര് സഹകരണ സംഘങ്ങള്‍ ഉപയോഗിക്കരുതെന്ന് വീണ്ടും വ്യക്തമാക്കി ആർബിഐ. പത്ര പരസ്യത്തിലൂടെ ആര്‍ബിഐ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങള്‍ക്ക് ഇത് ബാധകമാണ്. നേരത്തെയും സമാന നിര്‍ദേശം ആര്‍ബിഐ നല്‍കിയിരുന്നു.
ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങള്‍ ‘ബാങ്ക്’, ‘ബാങ്കര്‍’ ,’ബാങ്കിംഗ്’ എന്ന വാക്കുകള്‍ അവരുടെ പേരുകളില്‍ ഉപയോഗിക്കാൻ പാടില്ലെന്നാണ് ആര്‍ബിഐ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ബിആര്‍ ആക്ടിലെ സെക്ഷൻ ഏഴ് ലംഘിച്ച് ചില സഹകരണ സംഘങ്ങള്‍ തങ്ങളുടെ പേരില്‍ ബാങ്ക് എന്ന് വാക്ക് ഉപയോഗിക്കുന്നതായി ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷ ഇല്ലെന്നും ആര്‍ബിഐയുടെ പരസ്യത്തില്‍ വ്യക്തമാക്കുന്നു.