രത്തൻ ടാറ്റയുടെ പിൻഗാമിയായി നോയൽ ടാറ്റയെ തിരഞ്ഞെടുത്തു. ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായാണ് നോയൽ ടാറ്റയെ തിരഞ്ഞെടുത്തത്. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം.
ടാറ്റ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളായ സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധ സഹോദരനാണ്.
രത്തൻ ടാറ്റ ജീവിച്ചിരുന്ന സമയത്തുതന്നെ നേതൃസ്ഥാനത്തേയ്ക്ക് നോയൽ ടാറ്റയുടെ പേര് ഉയർന്നുവന്നിരുന്നു. എന്നാൽ അന്ന് നോയലിനെ നേതൃസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിൽ രത്തൻ ടാറ്റയ്ക്ക് താത്പര്യമില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. കുടുംബത്തിനല്ല പ്രൊഫഷണലിസത്തിനാണ് മുൻതൂക്കം എന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് രത്തൻ ടാറ്റയുടെ മറുപടി.