റാസൽഖൈമയ്ക്ക് ഒരു പൊൻതൂവൽകൂടി. പ്രവാസികൾക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നഗരങ്ങളെ വിലയിരുത്തുന്ന ആഗോള സർവേയിൽ നാലാം സ്ഥാനം നേടിയാണ് റാസൽഖൈമ പുതിയ നേട്ടം സ്വന്തമാക്കിയത്.
ഇന്റർനേഷൻസ് അവരുടെ എക്‌സ്‌പാറ്റ് സിറ്റി റാങ്കിംഗ് റിപ്പോർട്ടിന്റെ ഭാഗമായി വർഷം തോറും നടത്തിയ സർവേയിൽ, റാസൽഖൈമ അഞ്ച് വിഭാഗങ്ങളിൽ മികവ് പുലർത്തിയാണ് നാലാം സ്ഥാനത്ത് എത്തിയത്.
ജീവിതനിലവാരം, സ്ഥിരതാമസമാക്കാനുള്ള സൗകര്യം, ജോലി, വ്യക്തിഗത ധനകാര്യം, ഡിജിറ്റൽ ജീവിതത്തെ ഉൾക്കൊള്ളുന്ന പ്രവാസി അവശ്യ സൂചിക. ഭരണ വിഷയങ്ങൾ, ഭവനം, ഭാഷ എന്നീവയാണ് സർവ്വേയിൽ മാനദണ്ഡമായി കണക്കാക്കിയത്. സ്പാനിഷ് നഗരങ്ങളായ മലാഗ, അലികാന്റെ, വലൻസിയ എന്നിവയാണ് ആദ്യം മൂന്ന് സ്ഥാനം കരസ്ഥമാക്കിയത്. അബുദാബി, മാഡ്രിഡ്, മെക്സിക്കോ സിറ്റി, ക്വാലാലംപൂർ, ബാങ്കോക്ക്, മസ്‌കറ്റ് എന്നി നഗരങ്ങൾ ആദ്യ 10-ൽ ഇടം നേടി, ദുബായ് 11-ാം സ്ഥാനത്താണ്.