നടി രഞ്ജുഷ മേനോന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സിനിമ-സീരിയൽ ലോകം. താരത്തിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റും നൊമ്പരമാകുകയാണ്. ഇന്ന് 35ാം പിറന്നാൾ ആഘോഷിക്കുന്ന ദിവസം കൂടിയാണ് രഞ്ജുഷ വിട പറഞ്ഞത്.
‘ഉറക്കമാണ് എന്റെ ഏക ആശ്വാസം, അപ്പോൾ എനിക്ക് ദുഃഖമില്ല, ദേഷ്യമില്ല, ഞാൻ തനിയെയല്ല, ഞാൻ ഒന്നുമല്ല’ എന്നർത്ഥമാക്കുന്ന ഒരു പോസ്റ്റ് പേജിൽ വന്നത് ഒക്ടോബർ 16നാണ്.
സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെയാണ് രഞ്ജുഷ പ്രശസ്തയാകുന്നത്. സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച് 12, തലപ്പാവ്, വാധ്യാർ, വൺവേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെയാണ് രഞ്ജുഷയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലിവിംഗ് പങ്കാളിയുമായി ശ്രീകാര്യത്തെ ഫ്ളാറ്റിലായിരുന്നു താമസം.