റമദാൻ: ഷാർജയിൽ അഞ്ചിടങ്ങളിൽ പീരങ്കികൾ മുഴങ്ങും

Date:

Share post:

വിശുദ്ധ മാസത്തിൽ എല്ലാ ദിവസവും ഇഫ്താർ സമയങ്ങളിൽ ​ഷാർജയുടെ വിവിധ ഭാഗങ്ങളിൽ ഇനി പീരങ്കി ശബ്ദം മുഴങ്ങും. ബാങ്ക്​ വിളിക്കാൻ ആധുനിക ഉപകരങ്ങളൊന്നുമില്ലാതിരുന്ന കാലത്താണ്​ നോമ്പുതുറ സമയം അറിയിക്കാൻ പീരങ്കി ഉപയോഗിച്ചിരുന്നത്​. ആധുനികതയിലേക്കുള്ള കുതിപ്പിനിടയിലും പൈതൃകം കൈവിടാതെ സൂക്ഷിക്കുകയാണ് എമിറാത്തികൾ.

ഷാർജയിലെ അഞ്ച് സ്ഥലങ്ങളിൽ പരമ്പരാഗത റംസാൻ പീരങ്കികൾ സ്ഥാപിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. നിരവധി അറബ്, മുസ്ലീം രാജ്യങ്ങളിൽ ഇഫ്താർ സമയം പ്രഖ്യാപിക്കാൻ പീരങ്കികൾ ഉപയോ​ഗിച്ചിരുന്നത് ഒരു ആചാരമാണെന്ന് ഷാർജ പോലീസ് പറഞ്ഞു. ഇഫ്താർ സമയം പ്രഖ്യാപിക്കാൻ അമുസ്‌ലിംകളുൾപ്പെടെ നിരവധി ആളുകൾ പീരങ്കികൾ മുഴങ്ങുന്ന സ്ഥലങ്ങളിൽ ഒത്തുകൂടുകയും ചെയ്യും.

പീരങ്കി മുഴങ്ങുന്നത് കാണാൻ വരുന്നവരോട് ഗതാഗതക്കുരുക്കിന് കാരണമാകുന്നതിനാൽ വാഹനങ്ങൾ നടുറോഡിൽ പാർക്ക് ചെയ്യരുതെന്ന് ഷാർജ പോലീസ് ആവശ്യപ്പെട്ടു.

• അൽ മജാസ് വാട്ടർഫ്രണ്ട്, ഷാർജ സിറ്റി
• ഹിസൺ അൽ ദൈദ്, സെൻട്രൽ റീജിയൻ
• ക്ലോക്ക് ടവർ, കൽബ സിറ്റി
• ഖോർ ഫക്കൻ ആംഫി തിയേറ്റർ, ഖോർ ഫക്കൻ
• ദിബ്ബ അൽ ഹിസ്ൻ കോംപ്രിഹെൻസീവ് സെൻ്റർ സ്ക്വയർ, ദിബ്ബ അൽ ഹിസ്ൻ തുടങ്ങിയ അഞ്ചിടങ്ങളിലാണ് പീരങ്കികൾ മുഴങ്ങുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...

ഷെയ്ഖ് സായിദ് റോഡ് കീഴടക്കി ജനസാഗരം; ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് 2,78,000 പേർ

ലോകത്തിലെ ഏറ്റവും വലിയ ജനകീയ കൂട്ടയോട്ടമായ ദുബായ് റണ്ണിനായി നിരത്തിലിറങ്ങിയത് ജനലക്ഷങ്ങളാണ്. ഷെയ്ഖ് സായിദ് റോഡിലെ 14 വരി പാതയിലൂടെയുള്ള ദുബായ് റണ്ണിൽ 2,78,000...

യുഎഇ ദേശീയദിനം; ദുബായിൽ സ്വകാര്യ സ്‌കൂളുകൾക്കും നഴ്‌സറികൾക്കും സർവകലാശാലകൾക്കും അവധി

യുഎഇ ദേശീയദിനത്തിന്റെ ഭാ​ഗമായി ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും നഴ്സറികൾക്കും സർവകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 തിയതികളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി...

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...