സംവിധായകന് രാമസിംഹന് അബൂബക്കര്‍ (അലി അക്ബര്‍) ബി ജെ പി വിട്ടെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ രാമസിംഹന് പങ്കുവച്ച ഒരു പോസ്റ്റ് വൈറലാവുകയാണ്. ‘ഇദ്ദേഹത്തെ വിട്ടുള്ള കളിയൊന്നുമില്ല, അങ്ങിനെ ആരും കരുതുകയും വേണ്ട എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പങ്കുവച്ച് രാമസിംഹന് കുറിച്ചത്. പോസ്റ്റിന് നിരവധി പേർ കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം ബിജെപി വിട്ടതിനു ശേഷം മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിന് വിശദീകരണവുമായാണ് രാമസിംഹന് കുറിപ്പുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോൽ പിടിച്ചു നിൽക്കുന്ന ചിത്രം സഹിതമാണ് പോസ്റ്റ്. എന്നാൽ ആദ്യ പോസ്റ്റിൽ പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചുകൊണ്ട് മൊട്ടയടിച്ചിരുന്നു. ഇനി ആർക്കു വേണ്ടിയും മൊട്ടയടിക്കില്ല സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ. ഒപ്പം ഒരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ. ഇപ്പോൾ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്രനാണ്. എല്ലാത്തിൽ നിന്നും മോചിതനായി. ഒന്നിന്റെ കൂടെമാത്രം, ധർമത്തോടൊപ്പം. ഹരി ഓം എന്നാണ് രാമസിംഹൻ കുറിച്ചത്.