രാജീവ് ഗാന്ധി വധക്കേസ് : പ്രതികളുടെ മോചനത്തിനെതിരെ പുനഃപരിശോധന ഹർജിയുമായി കേന്ദ്രം

Date:

Share post:

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചനത്തിൽ പുനഃപരിശോധന ഹർജിയുമായി കേന്ദ്രസർക്കാർ. പ്രതികൾക്ക് ജയിൽ മോചനം അനുവദിച്ച സുപ്രീം കോടതിയുടെ നടപടി പുനഃപരിശോധിക്കണമെന്ന് കേന്ദ്രം അവശ്യപ്പെട്ടു.

1991ൽ തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽടിടിഇ നടത്തിയ ചാവേർ ആക്രമണത്തിലാണ് മുൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. കേസിൽ ശിക്ഷിക്കപ്പെട്ട് 31 വർഷം ജയിലിൽ കഴിഞ്ഞ ആറു പ്രതികളെ വിട്ടയയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടു

പ്രതികളായ നളിനി, ഭർത്താവ് മുരുഗൻ (ശ്രീഹരൻ) ഉൾപ്പെടെ ആറുപേർ ജയിൽ മോചിതരായി. കേസിൽ കേന്ദ്രസർക്കാർ വാദം വിശദമായി കോടതി കേട്ടില്ലെന്നും ഹർജിയിൽ പറയുന്നു. വിട്ടയച്ച ആറുപേരിൽ 4 പേർ ശ്രീലങ്കൻ പൗരന്മാരാണ്. രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രിയെ വധിച്ച ഭീകരവാദികളാണ് ഇവരെന്ന് കേന്ദ്രം നൽകിയ ഹർജിയിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

നിയമലംഘനം; 24 മണിക്കൂറിനുള്ളിൽ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

24 മണിക്കൂറിനുള്ളിൽ നിയമലംഘനം നടത്തിയ 26 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. അൽ ഖവാനീജ് ഏരിയയിൽ അനധികൃതമായി വാഹന പരിഷ്‌കരണങ്ങൾ നടത്തുകയും വലിയ ശബ്ദത്തിൽ...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...