യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴയ്ക്ക് സാധ്യതയുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്.
ഇന്ന് രാവിലെ മുതൽ താപനില ചെറിയ രീതിയിൽ ഉയർന്നുകൊണ്ടിരിക്കുമെന്നും ചില തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും നാളെ രാവിലെ വരെ ഈർപ്പമുള്ള കാലാവസ്ഥയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതോടൊപ്പം നേരിയ തോതിൽ കാറ്റ് വീശുമെന്നും അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും നേരിയ തോതിൽ തിരമാലകൾ പ്രതീക്ഷിക്കാമെന്നും വിലയിരുത്തുന്നുണ്ട്.
മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയും പരമാവധി 35 കിലോമീറ്റർ വേഗതയിലും കാറ്റ് വീശുമെന്ന് അധികൃതർ വ്യക്തമാക്കി.