ഇൻഷുറൻസ് ക്ലെയിം: മഴക്കാലത്ത് വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകളുടെ വീഡിയോ/ ഫോട്ടോ കൈവശം വെയ്ക്കണമെന്ന് അബുദാബി പൊലീസ്

Date:

Share post:

യുഎഇയിൽ വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചവർക്കുള്ള മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന്റെ ഭാ​ഗമായി വാഹനത്തിന് എന്ത് സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന ഫോട്ടോയോ വീഡിയോ എടുക്കുന്നതിന്റെ പ്രാധാന്യം പോലീസ് വ്യക്തമാക്കി.

ദുബായിലെ ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, അൽ ബർഷ, ബിസിനസ് ബേ തുടങ്ങി നിരവധി പ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്തിറങ്ങിയത്. കനത്ത മഴയിൽ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും, റോഡിന്റെ അരികിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും, ലോ-ബീം ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കുക, വിൻഡ്‌ഷീൽഡുകളും ബ്രേക്കുകളും ഒപ്റ്റിമൽ അവസ്ഥയിലാണെന്ന് ഉറപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ദുബായ് പൊലീസ് പങ്കുവെച്ചു.

വരാനിരിക്കുന്ന ദിവസങ്ങളിലും മഴപെയ്തേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...