യുഎഇയിൽ അടുത്തയാഴ്ച കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം 

Date:

Share post:

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പർവതങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും തീരത്ത് 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നും യുഎഇയിലുടനീളം താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ കേന്ദ്രം കൂട്ടിച്ചേർത്തു.

അതേസമയം പൊടികാറ്റ് വീശുമെന്നതിനാൽ റോഡുകളിൽ ദൃശ്യപരത കുറയാനുള്ള സാധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ പ്രതീക്ഷിക്കാം. അറബിക്കടലിലും ഒമാൻ കടലിലും സ്ഥിതി പ്രക്ഷുബ്‌ധമായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പ്രതികൂല കാലാവസ്ഥയെ നേരിടാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും അധികൃതർ അറിയിച്ചു. തണുത്ത പടിഞ്ഞാറൻ കാറ്റിനൊപ്പം തെക്ക് പടിഞ്ഞാറ് നിന്ന് വ്യാപിച്ചുകിടക്കുന്ന ഉപരിതല ന്യൂനമർദ്ദം യുഎഇയെ ബാധിക്കുന്നതാണ് പ്രതികൂല കാലാവസ്ഥയ്ക്ക് കാരണമെന്നും കാലാവസ്ഥ ബ്യൂറോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....