സൗദിയിൽ നിന്ന് കുവൈത്തിലേക്ക് റെയിൽ പാത വരുന്നു. പദ്ധതിക്ക് അംഗീകാരം ലഭിച്ചതായാണ് റിപ്പോർട്ട്. 500 കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാത നിർമ്മിക്കുന്നത്. 2026ഓടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് അധികൃതരുടെ ലക്ഷ്യം.
റിയാദിനെയും കുവൈത്തിലെ അൽ ഷദാദിയെയും തമ്മിൽ ബന്ധിപ്പിച്ചാണ് റെയിൽവെ നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ഇരു രാജ്യങ്ങളിലേയ്ക്കുമുള്ള യാത്രാസമയം ഒരു മണിക്കൂർ 40 മിനിറ്റ് മാത്രമായി കുറയും. നാല് വർഷം കൊണ്ട് റെയിൽവെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നാണ് സൂചന.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നതിനാൽ സാധാരണക്കാർക്ക് ഈ പദ്ധതി ഉപകാരപ്രദമാകുമെന്ന കാര്യം ഉറപ്പാണ്. മാത്രമല്ല, കുറഞ്ഞ നിരക്കിൽ ചരക്ക് കൊണ്ടുപോകാനും ഇതുവഴി സാധിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക മേഖല വികസിക്കുമെന്നാണ് വിലയിരുത്തൽ.