‘ബല്ലാസ്റ്റ്‌ലെസ് ട്രാക്കൊരുങ്ങുന്നു’, ഇന്ത്യയിലെ ബുള്ളറ്റ് ട്രൈന്‍ പാതയ്ക്കായുള്ള ട്രാക്കിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് കേന്ദ്ര റയിൽവേ മന്ത്രി 

Date:

Share post:

ബുള്ളറ്റ് ട്രൈന്‍ പാതക്കായി നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബല്ലാസ്റ്റ്‌ലെസ് ട്രാക്കിന്റെ ദൃശ്യങ്ങൾ എക്‌സില്‍ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2026 ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രൈന്‍ പാതയുടെ 295.5 കിലോമീറ്റര്‍ തൂണ്‍ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. മണിക്കൂറില്‍ 320 കിലോമീറ്റാണ് ബുള്ളറ്റ് ട്രൈനിന്റെ പരമാവധി വേഗം.

പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്‌ലെസ് ട്രാക്ക് ആദ്യമായാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ‘ബുള്ളറ്റ് ട്രൈയിനിനായുള്ള രാജ്യത്തെ ആദ്യ ബല്ലാസ്റ്റ്‌ലെസ്സ് ട്രാക്ക് ഇതാ ഒരുങ്ങുന്നു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത. 153കിലോമൂറ്റര്‍ ദൂരം വയഡക്റ്റുകള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 295.5 കിലോമീറ്റര്‍ തൂണുകളും പൂര്‍ത്തിയായി’ – മന്ത്രി എക്‌സില്‍ കുറിച്ചു.

1.08 ലക്ഷം കോടി ചെലവ് കണക്കാക്കുന്ന ഈ പദ്ധതിയില്‍ 10,000 കോടി കേന്ദ്രവും 5000 കോടി ഗുജറാത്ത്-മഹാരാഷ്ട സര്‍ക്കാരുകള്‍ സംയുക്തമായും നല്‍കും. ബാക്കി തുക 0.01% പലിശ നിരക്കില്‍ ജപ്പാനില്‍ നിന്ന് വായ്പയെടുക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. രണ്ട് മെട്രോ നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രാദൂരം 2.07 മണിക്കൂറായി ചുരുങ്ങുമെന്ന ആശ്വാസവും ഇതിന് പിന്നിലുണ്ട്. 508 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 448 കിലോമീറ്റര്‍ എലിവേറ്റഡ് പാതയും 26 കിലോമീറ്റര്‍ തുരങ്കപാതയുമാകും ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...