റെയിലില്ലാതെ സഞ്ചരിക്കുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസിറ്റ് (എആർടി) സംവിധാനം ഇപ്പോൾ അബുദാബിയിൽ കൂടുതൽ സജീവമാണ്. യാത്രക്കാർക്ക് ആശ്വാസമായി പ്രവൃത്തി ദിവസങ്ങളിലും സർവ്വീസ് നടത്തുകയാണ് ഈ ഹൈടെക് ട്രാം.
നിലവിൽ എആർടികൾ തിങ്കൾ മുതൽ വെള്ളി വരെയാണ് പ്രവർത്തിക്കുന്നത്. കൂടാതെ, അവസാന സർവീസ് രാത്രി വരെ നീട്ടുകയും ചെയ്തു. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനമായ ട്രാമുകൾ പ്രവൃത്തി ദിവസങ്ങളിലും സർവ്വീസ് നടത്തുന്നതിനാൽ ജോലി ചെയ്യുന്നവർക്ക് ഉൾപ്പെടെ ഇത് വളരെ സഹായകരമാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ആരംഭിച്ച എആർടികൾ റീം മാളിനെയും മറീന മാളിനെയും ബന്ധിപ്പിക്കുന്നതാണ്. തുടക്കത്തിൽ വെള്ളിയാഴ്ച മുതൽ ഞായർ വരെ രാവിലെ 10നും ഉച്ചകഴിഞ്ഞ് 3 മണിക്കുമിടയിലാണ് ട്രാമുകൾ പ്രവർത്തിച്ചിരുന്നത്. അതാണ് ഇപ്പോൾ പ്രവൃത്തി ദിവസങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിരിക്കുന്നത്.