മലയാളത്തിലെ പ്രമുഖ ഫുഡ് വ്ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ‘ഈറ്റ് കൊച്ചി ഈറ്റ്’ (eat kochi eat) എന്ന ഫുഡ് പേജിന്റെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ.
ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.
ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്. കൊച്ചിയെ വിഭവസമൃദ്ധമായ ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തികൊണ്ട് സമൂഹമാധ്യമത്തില്‍ ഏറെ ശ്രദ്ധേയനായിരുന്നു രാഹുല്‍. ‘ഓ കൊച്ചി’ എന്ന പേജിലും വീഡിയോകള്‍ ചെയ്തിട്ടുണ്ട്.