ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടിയുടെ ആത്മഹത്യ ആത്മഹത്യയ്ക്ക് പിന്നാലെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും മൊഴി രേഖപ്പെടുത്തി പൊലീസ്.
രാഹുലിന് സാമ്പത്തിക ബുദ്ധിമുട്ടുകളോ കുടുംബ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ മൊഴി.ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി രാഹുൽ എൻ കുട്ടി അടുത്തിടെ ശസ്ത്രക്രിയ നടത്തിയിരുന്നുവെന്നും ഇതെ തുടർന്ന് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കുടുംബം മൊഴി നൽകി.
അച്ഛൻ അമ്മ ഭാര്യ അടുത്ത സുഹൃത്തുക്കൾ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. രാഹുൽ എൻ കുട്ടിയുടെ ബിസിനസ് പാർട്ണേഴ്സിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി.