അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹർജി തള്ളി കോടതി. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുൽ കോടതിയിൽ ആവശ്യപ്പെട്ടത്. ജഡ്ജി ആർഎസ് മൊഗേരയാണ് വിശദമായ വാദം കേട്ട ശേഷം ഹർജി തള്ളിയത്. വിശദമായ വാദം കേട്ടതിന് ശേഷമാണ് രാഹുലിന്റെ ഹർജി സൂറത്ത് സെഷൻസ് കോടതി തള്ളിയത്.
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിക്കാതിരുന്നതിനാൽ ഇനി ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനിൽപ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുൽ സെഷൻസ് കോടതിയിൽ വാദിച്ചത്.
ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. നാല് വര്‍ഷത്തിന് ശേഷം മാര്‍ച്ച് 23ന് ആണ് സൂറത്തിലെ കീഴ്‌ക്കോടതി രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. ഏപ്രില്‍ രണ്ടിന് കീഴ്ക്കോടതി വിധിക്കെതിരെ രാഹുല്‍ സൂറത്ത് സെഷന്‍സ് കോടതിയെ സമീപിച്ചു. രണ്ട് ഹര്‍ജികളാണ് രാഹുല്‍ സമര്‍പ്പിച്ചിരുന്നത്. ആദ്യ ഹര്‍ജിയില്‍ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും രണ്ടാമത്തേതില്‍ അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ സ്റ്റേ ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍പി മൊഗേരയുടെ ബെഞ്ച് തള്ളിയത്.