ലൈസൻസ് പുതുക്കിയതിനേത്തുടർന്ന് വീണ്ടും സജീവമാകാനൊരുങ്ങി ഖത്തർ വെസ്റ്റ് ബേയിലെ മൂന്ന് ബീച്ചുകൾ. വെസ്റ്റ് ബേ, ദോഹ സാൻഡ്സ്, ബി12 എന്നീ ബീച്ചുകളാണ് പ്രവർത്തനം പുനരാരംഭിക്കുന്നത്. ഖത്തറിന്റെ വാണിജ്യ കേന്ദ്രമായ വെസ്റ്റ് ബേയിലെ പ്രധാന ബീച്ചുകളാണ് ഇവ. ദോഹ സാൻഡ്സ്, ബി12 എന്നിവയുടെ ലൈസൻസ് 2 വർഷത്തേക്കാണ് പുതുക്കിയത്. വിവിധ വിനോദ പരിപാടികൾ, കായിക ക്ലാസുകൾ, ഭക്ഷണ കൗണ്ടറുകൾ ഉൾപ്പെടെ സന്ദർശകർക്ക് ആസ്വാദനത്തിന്റെ പുത്തൻ അനുഭവങ്ങൾ പകരുന്ന കേന്ദ്രങ്ങളാണ് ഈ ബീച്ചുകൾ.
ലൈസൻസ് പുതുക്കി; വീണ്ടും സജീവമാകാനൊരുങ്ങി ഖത്തറിലെ മൂന്ന് ബീച്ചുകൾ
Date:
Share post: