ബലിപെരുന്നാൾ അവധി ദിനങ്ങളിൽ പ്രാഥമികാരോഗ്യ പരിചരണ കോർപറേഷന്റെ (പിഎച്ച്സിസി) കീഴിലെ 20 പിഎച്ച്സികൾ തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി അവധി ദിനങ്ങളിലെ പ്രത്യേക പ്രവർത്തന സമയവും പ്രഖ്യാപിച്ചു. ഈദ് അവധി ദിവസങ്ങളായ ജൂലൈ 27 മുതൽ 3 വരെയാണ് 20 ഹെൽത്ത് സെന്ററുകളിൽ ഫാമിലി മെഡിസിനും അനുബന്ധ സേവനങ്ങളും രാവിലെ 7 മുതൽ രാത്രി 11 വരെയും ദന്തൽ ക്ലിനിക്കുകൾ രാവിലെ 7 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.
അൽ വജ്ബ, അൽ വാബ്, ഖത്തർ സർവകലാശാല, ഉം ഗുവെയ്ലിന, സൗത്ത് അൽ വക, അൽ ദായീൻ, അൽ ഗുവെയ് രിയ, അൽ കാബൻ, അബു നഖ്ല, ഉം അൽ സനീം, അൽ കരാന എന്നീ ഹെൽത്ത് സെന്ററുകൾ അവധി ദിനങ്ങളിൽ പ്രവർത്തിക്കില്ല. അതേസമയം അൽ വക, എയർപോർട്ട്, അൽ മഷാഫ്, അൽ തുമാമ, റൗദത്ത് അൽ ഖെയ്ൽ, ഒമർ ബിൻ അൽ ഖത്താബ്, അൽ സദ്ദ്, വെസ്റ്റ് ബേ, ലിബെയ്ബ്, ഉം സലാൽ, ഗരാഫത്ത് അൽ റയാൻ, മദീനത്ത് ഖലീഫ, അബു ബക്കർ അൽ സിദ്ദിഖ്, അൽ റയാൻ, മിസൈമീർ, മൈതർ, അൽഖോർ, അൽ റുവൈസ്, അൽ ഷിഹാനിയ എന്നീ സെന്ററുകളാണ് പ്രവർത്തിക്കുക.
അൽ ജുമെയ്ലിയ 24 മണിക്കൂർ ഓൺ കോൾ സംവിധാനത്തിലും പ്രവർത്തിക്കും. അൽ ഷിഹാനിയ, അബു ബക്കർ, മൈതർ, റുവൈസ്, അൽ കാബൻ, സലാൽ, ഗരാഫത്ത് അൽ റയാൻ, റൗദത്ത് അൽ ഖെയ്ൽ, അൽ മഷാഫ്, അൽ സദ്ദ് എന്നീ 10 ഹെൽത്ത് സെന്ററുകളിലെയും അത്യാഹിത കെയർ ക്ലിനിക്കുകൾ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. ഹെൽത്ത് സെന്ററുകളിലെ പ്രത്യേക ക്ലിനിക്കുകൾ രോഗികൾക്ക് നൽകിയിരിക്കുന്ന അപോയ്ന്റ്മെന്റുകൾക്കനുസരിച്ച് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയും 2 ഷിഫ്റ്റായി പ്രവർത്തിക്കും.