ഇനി ലു​സൈ​ൽ ന​ഗ​ര​ത്തി​ലെ യാ​ത്ര കൂ​ടു​ത​ൽ എ​ളു​പ്പം, പിങ്ക് ട്രാം ​നാളെ മുതൽ 

Date:

Share post:

ലു​സൈ​ൽ ന​ഗ​ര​ത്തി​ലെ യാ​ത്ര ഇനി കൂ​ടു​ത​ൽ എ​ളു​പ്പ​മാ​കും. ട്രാം ​സ​ർ​വി​സ് വി​പു​ലീകരിക്കാൻ ഒരുങ്ങുകയാണ് ഖത്തർ. നി​ല​വി​ലെ ഓ​റ​ഞ്ച് ലൈ​നി​നു പു​റ​മെ, പി​ങ്ക് ലൈ​നി​ൽ കൂ​ടി തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഖ​ത്ത​ർ ഗ​താ​ഗ​ത​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഖ​ത്ത​റി​ന്റെ ആ​ധു​നി​ക ന​ഗ​ര​മാ​യി മാ​റി​യ ലു​സൈ​ലി​ലൂടെ ദിനം പ്രതി സഞ്ചരിക്കുന്നവർക്ക് യാത്ര അ​നാ​യാ​സ​മാ​ക്കു​ന്ന​താ​ണ് പു​തി​യ ന​ട​പ​ടി. ന​ഗ​ര​ത്തി​ലെ എ​ല്ലാ​യി​ട​ങ്ങ​ളി​ലേ​ക്കും ഇ​ന്റ​ഗ്രേ​റ്റ​ഡ് യാ​ത്രാ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ട്രാം ​വി​പു​ലീ​ക​രി​ക്കു​ന്ന​തെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. തു​ട​ക്ക​ത്തി​ല്‍ ലെ​ഗ്തൈ​ഫി​യ മു​ത​ല്‍ സീ​ഫ് ലു​സൈ​ല്‍ നോ​ര്‍ത്ത് വ​രെ​യാ​യിരിക്കും പി​ങ്ക് ലൈ​ൻ സ​ര്‍വി​സ് ഉണ്ടായിരിക്കുക. 10 സ്റ്റേ​ഷ​നു​ക​ളാ​ണ് പി​ങ്ക് ലൈ​നി​ലു​ള്ള​ത്.

ഇ​തോ​ടൊ​പ്പം ഓ​റ​ഞ്ച് ലൈ​നി​ല്‍ പു​തി​യ പ​ത്ത് സ്റ്റേ​ഷ​നു​ക​ള്‍ കൂടി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ ലു​സൈ​ല്‍ ട്രാ​മി​ന്റെ ഭാ​ഗ​മാ​കും. നൈ​ഫ, ഫോ​ക്‌​സ് ഹി​ല്‍സ് സൗ​ത്ത്, അ​ല്‍ ഖൈ​ല്‍ സ്ട്രീ​റ്റ്, ഡൗ​ണ്‍ടൗ​ണ്‍ ലു​സൈ​ല്‍, ഫോ​ക്‌​സ് ഹി​ല്‍സ് – നോ​ര്‍ത്ത്, ക്ര​സ​ന്റ് പാ​ര്‍ക്ക് – നോ​ര്‍ത്ത്, റൗ​ദ​ത്ത് ലു​സൈ​ല്‍, എ​ര്‍ക്കി​യ, ലു​സൈ​ല്‍ സ്റ്റേ​ഡി​യം, അ​ല്‍ യാ​സ്മീ​ന്‍ എ​ന്നി​വ​യാ​ണ് പു​തി​യ സ്റ്റേ​ഷ​നു​ക​ള്‍. ഇ​തോ​ടെ ലു​സൈ​ല്‍ ട്രാ​മി​ന്റെ ആ​കെ സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 21 ആ​യി വർധിക്കും. ലെ​ഗ്തൈ​ഫിയ മെ​ട്രോ സ്റ്റേ​ഷ​നു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് ലു​സൈ​ല്‍ ട്രാം ​പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

പി​ങ്ക് ലൈ​ൻ ഓ​ടി​ത്തു​ട​ങ്ങു​ന്ന​തോ​ടെ അ​ൽ സീ​ഫ്, ലു​സൈ​ൽ ബൊ​ളെ​വാ​ഡ്, ക്ര​സ​ന്റ് പാ​ർ​ക്ക്, അ​ൽ മ​ഹ ഐ​ല​ൻ​ഡ് തു​ട​ങ്ങി​യ പ്ര​ധാ​ന സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര കൂടുതൽ സുഗമമാവും. ലെ​ഖ്തൈ​ഫി​യ സ്റ്റേ​ഷ​നു​ക​ളി​ൽ​ നി​ന്നു ത​ന്നെ ഈ ​റൂ​ട്ടി​ലേ​ക്ക് ട്രാമിൽ സഞ്ചരിക്കാം. മെ​​ട്രോ സ​ർ​വി​സ് സ​മ​യ​ത്തി​ൽ ത​ന്നെ​യാ​ണ് ട്രാ​മും ഓ​ടു​ന്ന​ത്. ശ​നിയാഴ്ച മു​ത​ൽ ബു​ധ​നാഴ്‌ച വ​രെ പു​ല​ർ​ച്ചെ 5.30 മു​ത​ൽ രാ​ത്രി 12 മണി വ​രെ​യും വ്യാ​ഴാ​ഴ്ച 5.30 മു​ത​ൽ രാ​ത്രി ഒരുമണി വ​രെ​യും വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട് മണി മു​ത​ൽ അ​ർ​ധ​രാ​ത്രി ഒ​രു മ​ണി​വ​രെ​യു​മാ​ണ് സാ​ധാ​ര​ണ സ​ർ​വി​സ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...