ഖത്തർ ദേശീയദിനം ഡിസംബർ 18-ന്; ആഘോഷങ്ങൾക്ക് നാളെ തുടക്കം

Date:

Share post:

ഖത്തർ ദേശീയ ദിനത്തിന്റെ ഭാ​ഗമായ ആഘോഷ പരിപാടികൾ നാളെ ആരംഭിക്കും. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന ആഘോഷങ്ങളുടെ തുടക്കമെന്ന നിലയിൽ പ്രധാന വേദിയായ ദർബ് അൽ സായിയിൽ നാളെ പതാക ഉയർത്തും. തുടർന്ന് ഡിസംബർ 18 ദേശീയ ദിനം വരെ ആഘോഷ പരിപാടികൾ തുടരും.

1878 ഡിസംബർ 18-ന് ഷെയ്‌ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി ഖത്തറിൻ്റെ ഭരണാധികാരിയായി സ്ഥാനമേറ്റതിന്റെയും രാജ്യത്തിന്റെ ഏകീകരണത്തിന്റെയും സ്മരണ പുതുക്കിയാണ് ഡിസംബർ 18 ദേശീയ ദിനമായി ആചരിക്കുന്നത്. നൂറ്റാണ്ടുകൾക്ക് ശേഷം അർജന്റീന ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിൻ്റെ ഒന്നാം വാർഷികം കൂടിയാണ് ഡിസംബർ 18. ലോകകപ്പ് ആതിഥേയത്വത്തിന്റെ സ്‌മരണ പുതുക്കിയാണ് ഖത്തർ ഇത്തവണത്തെ ദേശീയ ദിനം ആഘോഷിക്കുന്നത്.

ദർബ് അൽ സായിക്ക് പുറമെ സാംസ്കാരിക ഗ്രാമമായ കത്താറ കൾചറൽ വില്ലേജ്, സുസ്ഥിര നഗരമായ മിഷെറിബ് ഡൗൺ ടൗൺ, സുഖ് വാഖിഫ്, ആസ്‌പയർ സോൺ, ഖത്തർ ഫൗണ്ടേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം ദേശീയ ദിനാഘോഷങ്ങൾ സംഘടിപ്പിക്കും. സാംസ്‌കാരിക പരിപാടികൾക്ക് പുറമെ നാടൻ ഗെയിമുകളും കരകൗശല ഉല്പന്നങ്ങൾ ഉൾപ്പെട്ട പരമ്പരാഗത വിപണികളും ഇവിടെ ഒരുക്കും.

അതേസമയം, ഗാസ മുനമ്പിലെ ഇസ്രയേൽ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ വിപുലമായ ദേശീയ ആഘോഷങ്ങൾക്കുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ ഉയരുന്നുണ്ട്. ഗാസയിൽ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിനുള്ള മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് ഖത്തറാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....