ഇനി ഖത്തറിൽ ബാങ്കിങ് സേവനങ്ങൾ അതിവേഗം സാധ്യമാക്കാം. രാജ്യത്തിന്റെ ബാങ്കിങ് മേഖല എളുപ്പമാക്കുന്നതിനായി ഖത്തർ നാഷണൽ ബാങ്ക് പുതിയ മൾട്ടി ഫങ്ഷണൽ സെൽഫ് സർവീസ് മെഷീൻ സ്ഥാപിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സർവീസ് നിലവിൽ വരുന്നത്.
ബാങ്കിന്റെ പ്ലേസ് വിൻഡോം മാളിലെ ബ്രാഞ്ചിലാണ് പുതിയ മെഷീൻ സ്ഥാപിച്ചിരിക്കുന്നത്.
കറൻസി-ചെക്ക് ഡിപ്പോസിറ്റ്, പണം പിൻവലിക്കൽ, പണം ട്രാൻസ്ഫർ, ചെക്ക് ബുക്ക് പ്രിന്റിങ്, കാർഡ് പ്രിന്റിങ്, വീഡിയോ ടെല്ലർ എന്നീ സേവനങ്ങളാണ് മെഷീൻ വഴി ലഭ്യമാകുക. കൂടാതെ ഉപഭോക്താവിന് വീഡിയോ കോൺഫറൻസ് വഴി ബാങ്ക് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താനും ഇതുവഴി സാധിക്കും. ഏറ്റവും പുതിയ സുരക്ഷാ സാങ്കേതിക വിദ്യയിലൂടെയാണ് മെഷീൻ നിർമ്മിച്ചിരിക്കുന്നത്.