ഇ-കോൺട്രാക്ട് സംവിധാനം നവീകരിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം

Date:

Share post:

ഇ-കോൺട്രാക്ട് സംവിധാനം നവീകരിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ കരാറുകളുടെ ആധികാരികത ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിക്കുന്നതിനായാണ് ഇ-കോൺട്രാക്ട് സംവിധാനം മന്ത്രാലയം ആരംഭിച്ചത്. ഇതുവഴി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ കരാറിലെ വ്യവസ്ഥകൾ പരിശോധിക്കുന്നതിനും അവ അംഗീകരിക്കുന്നതിനും ആവശ്യമെങ്കിൽ ഒഴിവാക്കുന്നതിനുമുള്ള സൗകര്യങ്ങൾ ലഭ്യമാണ്.

ഇ-കോൺട്രാക്ട് സംവിധാനം വഴി തൊഴിൽ കരാറുകൾ 11 വ്യത്യസ്ത ഭാഷകളിൽ വായിക്കുന്നതിനും സ്ഥിരീകരിച്ച കരാറുകൾ പ്രിന്റ് ചെയ്തെടുക്കുന്നതിനും സാധിക്കും. കൂടാതെ ഇതുവഴി ഗാർഹിക തൊഴിലാളികളുടെ കോൺട്രാക്ടുകളുടെ സാധുത സർവീസ് സെന്ററുകൾ സന്ദർശിക്കാതെ ഉറപ്പ് വരുത്തുന്നതിനുള്ള സൗകര്യവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...