പ്രകൃതി വാതക വിതരണത്തിൽ ഇറ്റാലിയന്‍ ഊര്‍ജ കമ്പനിയുമായി ധാരണയിലെത്തി ഖത്തര്‍ എനര്‍ജി

Date:

Share post:

ഖത്തർ എനർജിയും ഇറ്റാലിയൻ ഊർജ കമ്പനിയായ എനിയും തമ്മിൽ പ്രകൃതി വാതക വിതരണത്തിന് ധാരണയിലെത്തി. 2026 മുതൽ 27 വർഷത്തേക്കാണ് കരാർ കാലാവധി തീരുമാനിച്ചിരിക്കുന്നത്. ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെട്രോളിയം സിഇഒയുമായ സാദ് ബിൻ ഷെരീദ അൽ കാബിയും എനിയുടെ സിഇഒ ക്ലോഡിയോ ഡെസ്‌കാൽസിയുമാണ് കരാറിൽ ഒപ്പുവച്ചത്.

പ്രതിവർഷം ഖത്തർ ഒരു ദശലക്ഷം ടൺ എൽഎൻജി ഇറ്റലിക്ക് നൽകണമെന്നാണ് കരാറിൽ വ്യവസ്ഥ ചെയ്യുന്നത്. ആഗോള ഊർജ രംഗത്ത് വ്യക്തമായ സ്ഥാനം ഉറപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഖത്തർ പുതിയ കരാറിലേർപ്പെട്ടത്. ഖത്തറിന്റെ നോർത്ത് ഫീൽഡ് വികസന പദ്ധതിയിലെ പങ്കാളി കൂടിയാണ് എനി. നിലവിൽ ഇറ്റലിയ്ക്ക് ആവശ്യമായ പ്രകൃതിവാതകത്തിൽ 10 ശതമാനം നൽകുന്നത് ഖത്തറാണ്. ഫ്രാൻസിലേയ്ക്കും നെതർലൻഡിലേയ്ക്കും എൽഎൻജി വിതരണം ചെയ്യാൻ ഖത്തർ ഉണ്ടാക്കിയ കരാറുകൾക്കനുസരിച്ചാണ് ഇറ്റലിയുമായും കരാറിലെത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...