ഖത്തറിലെ ഈദുൽ ഫിത്തർ പൊതുഅവധികൾ പ്രഖ്യാപിച്ചു. അമീരി ദിവാനാണ് പ്രഖ്യാപനം നടത്തിയത്. ഏപ്രിൽ 19 മുതൽ 27 വരെയാണ് മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവയ്ക്ക് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചത്
ഇതോടെ പതിനൊന്ന ദിവസത്തെ നീണ്ട അവധിയാണ് പെരുന്നാളിനോട് അനുബന്ധിച്ച് ഖത്തറിൽ ലഭിക്കുക. സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണ്. നീണ്ട അവധിയും വാരാന്ത്യ അവധിയും കഴിഞ്ഞ് ഏപ്രിൽ 30നാ ഞായറാഴ്ചയാണ് വീണ്ടും പ്രവൃത്തി ദിനം ആരംഭിക്കുന്നത്.
അതേസമയം രാജ്യത്തെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പെരുന്നാൾ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപനം നടത്തുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.