മനുഷ്യത്വത്തിന്റെ മാതൃകയായി ഖത്തർ; ഭൂകമ്പ ദുരിതബാധിതർക്ക് 10,000 കണ്ടെയ്നർ വീടുകൾ വിതരണം ചെയ്തു

Date:

Share post:

മനുഷ്യത്വത്തിന്റെ മാതൃകയായി മാറി തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ദുരിതബാധിതർക്ക് 10,000 കണ്ടെയ്നർ വീടുകൾ വിതരണം ചെയ്ത് ഖത്തർ. അവസാന കണ്ടെയ്നർ വീടിന്റെ വിതരണം കഴിഞ്ഞ ദിവസമാണ് ഖത്തർ പൂർത്തിയാക്കിയത്. ദുരിതബാധിതർക്ക് സുരക്ഷിതമായി താമസിക്കാനായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് ആണ് ഓരോ ബാച്ചുകളായി കണ്ടെയ്നർ വീടുകൾ എത്തിച്ചുനൽകിയത്.

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദേശ പ്രകാരം രക്ഷാപ്രവർത്തനങ്ങളിലും മെഡിക്കൽ – ദുരിതാശ്വാസ സഹായ വിതരണങ്ങളിലും ഖത്തർ സജീവമാണ്. ലോകകപ്പ് കാണാനെത്തിയ ആരാധകർക്ക് താമസിക്കാനായി ഒരുക്കിയ കണ്ടെയ്നർ വീടുകളാണ് തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് നൽകിയത്. എല്ലാസൗകര്യങ്ങളും ഉൾപ്പെട്ടതാണ് കണ്ടെയ്നർ വീടുകൾ.

ഭൂകമ്പ ദുരിതബാധിതർക്കായി ഖത്തറിൽ നടത്തിയ ധനശേഖരണ ക്യാംപെയ്നിലേക്ക് 5 കോടി റിയാൽ അമീർ സംഭാവന ചെയ്തു. ഇതിനുപുറമെ 16,80,15,836 റിയാൽ ക്യാംപെയ്നിലൂടെയും ശേഖരിച്ചു. 70,000 പേർക്കായി വടക്കൻ സിറിയയിൽ ചെറുനഗരം നിർമ്മിക്കുമെന്ന് ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും തുർക്കി എമർജൻസി റെസ്പോൺസ് സ്ഥാപനമായ എഎഫ്എഡിയും ചേർന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...