റമദാൻ മാസത്തിൽ ഗാർഹിക അപകടങ്ങൾ ഒഴിവാക്കുന്നതിന് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ്റെ നിർദ്ദേശം. കുട്ടികൾ ഉൾപ്പടെയുളളവർ ഗാർഹിക അപകടങ്ങൾക്കെരേ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ഹമദ് ട്രോമ സെൻ്ററിലെ ഹമദ് ഇഞ്ചുറി പ്രിവൻഷൻ പ്രോഗ്രാം അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഐഷ ഉബൈദ് എല്ലാ കുടുംബങ്ങളോടും അഭ്യർത്ഥിച്ചു.
വീടുകളിൽ കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് നിർദ്ദേശം. അശ്രദ്ധ കൊണ്ടുളള അപകടങ്ങിൽ പരിക്കേൽക്കുക, മുറിവുകൾ ഉണ്ടാവുക, പൊള്ളലേൽക്കുക, വീണ് പരുക്ക് പറ്റുക, വൈദ്യുതാഘാദമേൽക്കുക, മുങ്ങിമരണം പോലെ അപകടങ്ങൾ ഉണ്ടാവുക എന്നിവയ്കെതിരേ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം. കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക പ്രധാനമാണെന്നും അധികൃതർ സൂചിപ്പിച്ചു.
മുതിർന്നവർ തിരക്കിലാകുന്നതോടെ കൊച്ചുകുട്ടികളുടെ നിരീക്ഷണം കുറയരുതെന്നാണ് നിർദ്ദേശം.വീട്ടിലെ അപകടസാധ്യതയുളള ഘടകങ്ങൾ പരിശോധിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും വേണം. ഇഫ്താറും സുഹൂറും തയ്യാറാക്കുമ്പോൾ അടുക്കളയിൽ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.