ട്രാഫിക് പിഴകളിൽ ഇളവുമായി ഖത്തർ. ജൂൺ ഒന്ന് മുതൽ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2024 ജൂൺ 1 മുതൽ 2024 ഓഗസ്റ്റ് 31 വരെയാണ് ഈ ഇളവ് പ്രാബല്യത്തിലുണ്ടാവുക. മൂന്ന് വർഷത്തിനുള്ളിൽ രേഖപ്പെടുത്തിയ എല്ലാ നിയമ ലംഘനങ്ങളും ഈ ഇളവിൽ ഉൾപ്പെടുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
എന്നാൽ,ഖത്തറിൽ നിന്നും മറ്റുരാജ്യങ്ങളിലേക്ക് റോഡ് വഴി യാത്ര ചെയ്യുന്ന വാഹനങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ നിന്ന് അനുമതി നേടേണ്ടത് നിർബന്ധമാണ്. ആഭ്യന്തര മന്ത്രാലയം ദോഹയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
നിബന്ധനകൾ എന്തെല്ലാമാണെന്ന് അറിയാം
1) വാഹനത്തിന് അടച്ചു തീർപ്പാക്കാത്ത ട്രാഫിക് പിഴകൾ ഉണ്ടായിരിക്കരുത്
2) വാഹനത്തിൻറെ അന്തിമ ലക്ഷ്യസ്ഥാനം (എത്തുന്ന സ്ഥലം) വ്യക്തമാക്കിയിരിക്കണം
3) പെർമിറ്റിനായി അപേക്ഷിക്കുന്നയാൾ വാഹനത്തിൻറെ ഉടമയായിരിക്കണമെന്നത് നിർബന്ധമാണ്. അല്ലെങ്കിൽ വാഹനം രാജ്യത്തിന് പുറത്ത് പോകുന്നതിന് ഉടമയുടെ സമ്മത രേഖ ഹാജരാക്കിയിരിക്കണം
എക്സിറ്റ് പെർമിറ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള വാഹനങ്ങൾ
ജിസിസി രാജ്യങ്ങൾ ലക്ഷ്യസ്ഥാനമായി (എത്തുന്ന സ്ഥലം) ഉള്ള വാഹനങ്ങൾ- (അവയ്ക്ക് യാതൊരു ഗതാഗത ലംഘനങ്ങളും ഉണ്ടായിരിക്കരുത്, കൂടാതെ ഡ്രൈവർ വാഹനത്തിന്റെ ഉടമയോ ഉടമയുടെ സമ്മതം ഉള്ളയാളോ ആയിരിക്കണം). ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.