‘അറേബ്യൻ ട്രാവൽ മാർക്കറ്റിലെ താരമായി ഖത്തർ എയർവേസ്, സ്വന്തമാക്കിയത് മൂന്ന് പുരസ്‌കാരങ്ങൾ  

Date:

Share post:

ദുബായ് അറേബ്യൻ ട്രാവൽ മാർക്കറ്റിലെ മിന്നും താരമാണ് ഖത്തർ എയർവേസിന്റ എഐ ക്യാബിൻ ക്രൂ സമാ 2.O. അപ്പോൾ പിന്നെ ഖത്തർ എയർവേസിന്റെ കാര്യം പറയാനുണ്ടോ. ട്രാവൽ മാർക്കറ്റിൽ നിന്ന് മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കി തലയുയർത്തി നിൽക്കുകയാണ് ഖത്തർ എയർവേസ്. ബിസിനസ് ട്രാവലര്‍ മിഡിലീസ്റ്റിൽ മേഖലയിലെ മികച്ച റീജനൽ എയർലൈൻ, മികച്ച ബിസിനസ് ക്ലാസ് എയർലൈൻ, ബെസ്റ്റ് ട്രാവൽ ആപ് എന്നീ പുരസ്കാരങ്ങളാണ്ഖത്തർ എയർവേസിനെ തേടിയെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എയർലൈൻ കമ്പനികളും ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനങ്ങളും പ​ങ്കെടുക്കുന്ന എ.ടി.എമ്മിൽ സേവനമികവുകൊണ്ട് നേട്ടങ്ങൾ കൊയ്ത് ആകാശത്തിന്റെ നെറുകയിൽ ഉയരങ്ങളിലേക്ക് പറക്കുകയാണ് ഖത്തർ എയർവേസ്.

ലോകത്തെ 170 നഗരങ്ങളിലേക്ക് സർവിസ് നടത്തുന്ന വിമാന കമ്പനി മേഖലയിലെ ഏറ്റവും വലിയ ട്രാവൽ ഹബ്ബായി മാറി​ക്കൊണ്ടാണ് മികച്ച എയർലൈൻ സേവന ദാതാക്കളാവുന്നത്. യാത്രയ്ക്കായി എത്തുന്ന ഓരോ യാത്രക്കാരനും മികച്ച യാത്രാനുഭവം നൽകുന്നതിൽ ഖത്തർ എയർവേസ് എന്നും മുൻപന്തിയിലാണ്. ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള നെറ്റ്‍വർക്ക് ഉറപ്പാക്കുന്നതും പുരസ്‌കാരം സ്വന്തമാക്കാനുള്ള വഴി തെളിച്ചു. ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷന്‍ എന്നതിനപ്പുറം ഉപഭോക്താക്കള്‍ക്ക് നല്‍കിയ മികച്ച സേവനവും ഖത്തര്‍ എയര്‍വേസ് ആപ്ലിക്കേഷനെ പുരസ്‌കാരം സ്വന്തമാക്കാൻ സഹായിച്ചു.

പ്രിവിലേജ് ക്ലബ് മെംബര്‍മാര്‍ക്കുള്ള എക്സ്ക്ലൂസിവ് ഓഫറുകള്‍, റിയല്‍ ടൈം ഫ്ലൈറ്റ് നോട്ടിഫിക്കേഷന്‍, ഓണ്‍ലൈന്‍ ചെക്കിങ് സൗകര്യം എന്നിവയെല്ലാം ആപ്ലിക്കേഷനെ പുരസ്കാരത്തിന് പരിഗണിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സേവനങ്ങളാണ്. ഇരട്ടി മധുരമെന്നോണം പ്രീമിയം സേവനങ്ങളിലൂടെ മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും കമ്പനി സ്വന്തമാക്കി. അന്താരാഷ്ട്ര നിലവാരം നൂറ് ശതമാനവും പുലർത്തിക്കൊണ്ട്, തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്ന ജീവനക്കാരുടെയും സംഘത്തിന്റെയും സമർപ്പണത്തിനുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകി ഇനിയും ഉയരെ പറക്കാൻ ഖത്തർ എയർവേസ് സജ്ജമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...