കഴിഞ്ഞ വർഷം നവംബറിനും ഡിസംബറിനുമിടെ ഖത്തറിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ 61.7 ശതമാനം വർദ്ധനവ് : ആകെ 6,857,758 വിമാന യാത്രക്കാർ എത്തിയെന്നാണ് കണക്കകുകൾ. 2021 ലെ ഇതേ കാലയളവിൽ എത്തിയത് 4,239,856 യാത്രക്കാരാണ്. ഖത്തര്‍ സിവിൽ ഏവിയേഷനാണ് കണക്കുകൾ പുറത്തുവിട്ടത്.
2021ൽ ഇതേ കാലയളവിൽ 32,557 വിമാനൾ സേവനം നടത്തിയപ്പോൾ 2022ല്‍ 43,600 ഫ്ലൈറ്റുകളാണ് ഇതേ കാലയളവിൽ പറന്നത്. 33.9 ശതമാനമാണ് വർധനവ്. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ നടന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായാണ് വര്‍ദ്ധനവെന്നും സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.
അതേസമയം വിമാന ചരക്ക് നീക്കവും താപാല്‍ നീക്കവും 2021ലേതിനേക്കാൾ കുറവാണ് ഉണ്ടായത്. 2021ലെ ഇതേ മാസങ്ങളിൽ 444,686 ടണ്‍ ചരക്കുനീക്കമുണ്ടായപ്പോൾ 2022ല്‍ 368,365 ടണ്ണായി കുറഞ്ഞു. 17.2 ശതമാനത്തിന്റെ കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.