കടുത്ത ചൂടിൽ വിയർപ്പ് തുടയ്ക്കാൻ ടിഷ്യു പേപ്പർ, ഇൻഡിഗോ വിമാനത്തിലെ ദുരനുഭവം പങ്കുവച്ച് പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്

Date:

Share post:

ഇൻഡിഗോ വിമാനത്തിൽ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് പഞ്ചാബ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമരീന്ദർ സിംഗ് രാജ. വിമാനം പറന്നുയർന്നത് മുതൽ എസി പ്രവർത്തന രഹിതമായിരുന്നു. വിയർപ്പ് തുടയ്ക്കുന്നതിന് വേണ്ടി എയർ ഹോസ്റ്റസ് ടിഷ്യു പേപ്പർ വിതരണം ചെയ്യുന്നുണ്ടായിരുന്നു എന്നും അമരീന്ദർ സിംഗ് രാജ എക്സ പ്ലാറ്റ്ഫോമിൽ കുറിച്ചു. ചണ്ഡീഗഡിൽ നിന്ന് ജയ്പൂരിലേക്ക്‌ യാത്ര പുറപ്പെട്ട 6E7261 ഇൻഡിഗോ വിമാനത്തിലാണ് സംഭവം.

കനത്ത ചൂട് കാരണം പൊള്ളുന്ന അന്തരീക്ഷത്തിൽ 15 മിനിറ്റോളം വരിയിൽ കാത്ത് നിർത്തിയതിന് ശേഷമാണ് വിമാനത്തിൽ കയറ്റിയത്. എന്നാൽ അകത്ത് കയറിയപ്പോൾ എസിയും പ്രവർത്തിക്കുന്നുമില്ല. വിമാനം പറന്നുയർന്നതു മുതൽ എസി പ്രവർത്തന രഹിതമായിരുന്നു. അതിനാൽ തന്നെ യാത്രക്കാർ നല്ലരീതിയിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിയും വന്നു. വിമാനത്തിൽ യാത്ര ചെയ്ത ആരും തന്നെ ഇതു ചോദ്യം ചെയ്തില്ല എന്നാണ് അത്ഭുതമായതെന്ന് അമരീന്ദർ സിംഗ് പറയുന്നു.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും അസ്വസ്ഥരായിരുന്നു. വിയർപ്പ് തുടയ്ക്കുന്നതിനായി എയർ ഹോസ്റ്റസ് ടിഷ്യൂ പേപ്പർ വിതരണം ചെയ്യുന്നുണ്ടായിരുന്നു. വിമാനം പുറപ്പെട്ട് ജയ്പുർ എത്തുന്നതുവരെ എസി പ്രവർത്തിക്കാത്തതിനാൽ യാത്രക്കാർ ചൂടു സഹിച്ച് ഇരിക്കേണ്ടി വന്നു എന്ന് ടിഷ്യൂ പേപ്പറും മറ്റും ഉപയോഗിച്ച് ആളുകൾ വീശുന്നതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അമരീന്ദർ സിംഗ് കുറിച്ചു.

അതേസമയം വിമാന കമ്പനിയ്ക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ), എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവരെ അദ്ദേഹം ടാഗ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇൻഡിഗോ വിമാനങ്ങളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ട്‌. സാങ്കേതിക തകരാർ മൂലം രണ്ട് വിമാനങ്ങൾക്ക് കഴിഞ്ഞ ദിവസം അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...