മലയാള സിനിമയിൽ പുതിയ സംഘടന വരുന്നുയ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരിലാണ് പുതിയ സംഘടന ആരംഭിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി റീമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുക.
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനും ശാക്തീകരണം ലക്ഷ്യം വെച്ചുമാണ് സംഘടന ആരംഭിക്കുന്നത്. സംഘടനയുടെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചിരിക്കുകയാണെന്ന് സംവിധായിക അഞ്ജലി മേനോൻ വ്യക്തമാക്കി. സംഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുന്ന കത്ത് സിനിമ പ്രവർത്തകർക്കിടയിൽ നൽകിത്തുടങ്ങിയിട്ടുണ്ട്.