മുംബെെയിൽ ആഡംബര വസതി സ്വന്തമാക്കി നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. 30 കോടി രൂപയ്ക്കാണ് 2,971 ചതുരശ്രയടി വിസ്തീർണമുള്ള ബംഗ്ലാവ് താരം വാങ്ങിയത്. മുബൈയിലെ ബാന്ദ്രാ പാലി ഹിൽസിലാണ് പൃഥ്വിരാജ് തന്റെ രണ്ടാമത്തെ ആഡംബര വസതി സ്വന്തമാക്കിയിരിക്കുന്നത്.
ബോളിവുഡ് സൂപ്പർ താരങ്ങളായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, കരീന കപൂർ, രൺവീർ സിങ്, ടൈഗർ ഷ്രോഫ്, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങിയവരുടെ വസതികളുടെ സമീപമാണ് പൃഥ്വിയുടെ ബംഗ്ലാവ്. പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് വസതി വാങ്ങിയിരിക്കുന്നത്.
നാല് കാറുകൾ പാർക്ക് ചെയ്യാൻ ഇവിടെ സൗകര്യമുണ്ടെന്നാണ് റിപ്പോർട്ട്. പാലി ഹില്ലിൽ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വസതിയാണിത്. നേരത്തെ 17 കോടിയുടെ വസതി ഇവിടെ പൃഥ്വിരാജ് വാങ്ങിയിരുന്നു.