യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, ബഹിരാകാശം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി ഉഭയകക്ഷി സഹകരണത്തിൻ്റെ വിവിധ മേഖലകളിൽ ഇരു നേതാക്കളും ചർച്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള അതിവേഗം വളരുന്ന സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങളിൽ അവർ സംതൃപ്തി പ്രകടിപ്പിക്കുകയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ വഹിക്കുന്ന പ്രധാന പങ്കിനെ പ്രത്യേകം അംഗീകരിക്കുകയും ചെയ്തു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടി ഒപ്പുവെച്ചതിനെ അവർ സ്വാഗതം ചെയ്യുകയും ചെയ്തു.
ദുബായിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തോടുള്ള പരിഗണനയ്ക്ക് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോട് നന്ദി പറഞ്ഞു. ഇന്ത്യൻ ബ്ലൂകോളർ തൊഴിലാളികൾക്ക് മിതമായ നിരക്കിൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി ഹോസ്പിറ്റലിന് ദുബായിൽ സ്ഥലം അനുവദിച്ചതിന് പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദിനോട് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു.
.@HHShkMohd meets Indian Prime Minister @narendramodi on the final day of the World Governments Summit 2024. pic.twitter.com/jh67CKiNyy
— Dubai Media Office (@DXBMediaOffice) February 14, 2024