പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്‍റെ പേര് പ്രസിഡൻഷ്യൽ കോടതി എന്നാക്കി ഫെഡറല്‍ ഉത്തരവ് . യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് പുനനാമകരണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം ഡിക്രി അനുസരിച്ച് ഉത്തരവാദിത്വങ്ങളും ചുമതലകളും അതേപടി തുടരും. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്റെ സ്ഥാപനവും ഓർഗനൈസേഷനും സംബന്ധിച്ച് 2004 ലെ ഫെഡറൽ ഡിക്രി നിയമത്തിലെ ചില വ്യവസ്ഥകളും ഭേദഗതി ചെയ്തു.
ഉത്തരവ് അനുസരിച്ച് പ്രസിഡൻഷ്യൽ കാര്യ മന്ത്രിയെ ഇനിമുതല്‍ പ്രസിഡൻഷ്യൽ കോടതിയുടെ മന്ത്രി എന്നാണ് വിളിക്കുക. “മന്ത്രാലയം” എന്നതിന് പകരം “കോടതി” എന്ന വാക്ക് ഉപയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു.