പ്രേമലുവിലെ തെറ്റ് കണ്ടെത്തി പ്രേക്ഷകൻ; തെറ്റ് സമ്മതിച്ച് സംവിധായകൻ

Date:

Share post:

മലയാളത്തിലെ അടുത്തകാലത്ത് ഇറങ്ങിയ വലിയ ഹിറ്റുകളിൽ ഒന്നാണ് പ്രേമലു. വലിയ താരങ്ങൾ ഒന്നും ഇല്ലാതെ എത്തിയ ചിത്രം വലിയ ബോക്സോഫീസ് വിജയമാണ് നേടുന്നത്. സിനിമയിൽ സംഭവിച്ച തെറ്റ് ഒരു പ്രേക്ഷകൻ ചൂണ്ടിക്കാട്ടിയതും അതിന് സംവിധായകൻ ഗിരീഷ് എ ഡി നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.

ചിത്രത്തിലെ ‘മിനി മഹാറാണി’ എന്ന ഗാനത്തിൽ സംഭവിച്ച ഒരു കണ്ടിന്യൂറ്റി മിസ്റ്റേക്കിനെക്കുറിച്ച് വൈശാഖ് പി വി എന്ന പ്രേക്ഷകൻ ഒരു ഫേസ്‍ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടു. പിന്നാലെ അത് ഒരു തെറ്റായിരുന്നുവെന്ന് ഗിരീഷ് എ ഡി മറുപടി നൽകുകയും ചെയ്തു.

വൈശാഖിന്റെ കുറിപ്പ് ഇങ്ങനെ: ‘സത്യത്തിൽ ഞാൻ ഇന്നലെ ചുമ്മാ ഒരു രസത്തിനു വേണ്ടി ഇട്ടതാണ് ഈ പോസ്റ്റ്. Premalu continuity mistake.

പ്രതികരണം അറിയാൻ വേണ്ടി ഒരു ക്ലോസ്ഡ് ഗ്രൂപ്പിൽ ഇടുന്നതിന്റെ കൂടെ മറ്റൊരു ഗ്രൂപ്പിലും ഇട്ടു. ഇട്ട പാടെ ഞാൻ എയറിൽ പോയി. പിന്നെ അങ്ങോട്ട് ഫുൾ അലക്കായിരുന്നു. ഇത് പാട്ടിന്റെ ഇടയിൽ സ്വിച്ച് ചെയ്തതാണ്, 5 മിനിറ്റിൽ എല്ലാം കാണിക്കാൻ പറ്റുമോ, അല്ലാതെ മിസ്റ്റേക് ഒന്നും അല്ലെന്നും പറഞ്ഞ്.അങ്ങനെയും ഒരു പോസിബിലിറ്റി പറയാം. പക്ഷേ എനിക്ക് അത് മിസ്റ്റേക് ആയി തോന്നി. കാരണം റീനു (മമിത ബൈജു) വണ്ടി മേടിച്ചു ഓടിക്കുന്നതും സ്വിച്ച് ചെയ്യുന്നതും കാണിക്കുന്നുണ്ട്. ഇത് അപ്പോൾ അണിയറക്കാർ അഡ്മിറ്റ് ചെയ്‌തില്ലെങ്കിലും ആരും അറിയാൻ പോണില്ല.

പക്ഷേ സംവിധായകൻ തന്നെ നേരിട്ടു വന്ന് അതൊരു തെറ്റാണെന്ന് സമ്മതിക്കുന്നു. പടം പൊട്ടിയത് വരെ റിവ്യുവർമാരുടെയും പ്രേക്ഷകരുടെയും നെഞ്ചത്ത് വയ്ക്കുന്ന സിനിമാക്കാർ ഉള്ള ഈ കാലത്ത് തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു പടത്തിന്റെ ഡയറക്ടർ തന്നെ പറ്റിയ ഒരു മിസ്റ്റേക്ക് ഒരു ഓപ്പൺ ഗ്രൂപ്പിൽ അഡ്മിറ്റ് ചെയ്യുന്നത് ഭയങ്കര പോസിറ്റീവ് കാര്യമായി തോന്നി.’

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...