ബലിപെരുന്നാളിന് ബലിമൃഗങ്ങളുടെ മാംസം വാങ്ങാൻ ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. ഇതിനായി ഗ്രോസറി ഡെലിവറി ആപ്പുകളിൽ സൗകര്യമൊരുക്കിയിരിക്കുകയാണ് അധികൃതർ. ഇനിമുതൽ പലചരക്ക് സാധനങ്ങൾ ഓർഡർ ചെയ്യുന്നതുപോലെ മാംസവും മുൻകൂട്ടി ഓർഡർ ചെയ്താൽ അധികംവൈകാതെ വീട്ടിൽ എത്തിച്ചുതരികയും ചെയ്യും.
ആദ്യമായാണ് രാജ്യത്ത് ഗ്രോസറി ഡെലിവറി ആപ്പുകളിൽ ഈ സേവനം ലഭ്യമാക്കുന്നത്. 400 ദിർഹം മുതൽ 2,150 ദിർഹം വരെയാണ് ഇതിനായി ഈടാക്കുന്നത്. ആടുകളുടെ വലുപ്പം ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കി ആവശ്യാനുസരണം ജനങ്ങൾക്ക് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാൻ സാധിക്കും.
പെരുന്നാളിന് ജനങ്ങൾ മാംസം വാങ്ങുന്നതിനായി കടകളിൽ പോകുന്നത് ഒഴിവാക്കി കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനോടകം നിരവധി പേരാണ് ഈ സേവനം ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ ഉപയോക്താക്കളുടെ എണ്ണം വർധിക്കുമെന്നാണ് വിലയിരുത്തൽ.