പ്രണയദിനത്തിൽ വിവാഹിതരായ ട്രാൻസ് കപ്പിൾസ് പ്രവീൺ നാഥും റിഷാനയും തമ്മിൽ വേർപിരിയുന്നു എന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹി മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രവീണിന്റെ ഫേസ്ബുക്കായിരുന്നു ഇത്തരമൊരു വാർത്തയ്ക്ക് ആധാരമായത്.
എന്നാൽ തങ്ങൾ വിവാഹമോചിതരാകാൻ പോകുന്നു എന്ന വാർത്ത തെറ്റാണെന്ന് പ്രവീൺ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. സാധാരണഗതിയിൽ ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലുള്ളതെന്നും വിവാഹമോചനത്തെ പറ്റി ചിന്തിച്ചിട്ടില്ലെന്നും ഞങ്ങളോടു പോലും ചോദിക്കാതെ ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് സങ്കടകരമാണെന്നും പ്രവീൺ പറഞ്ഞു.
പ്രവീൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
ഞാനും എന്റെ ഭാര്യയും ബന്ധം വേർപിരിഞ്ഞു എന്ന ഓൺലൈൻ ന്യൂസുകൾ ഒരുപാട് പ്രചരിക്കുന്നുണ്ട്. ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞിട്ടില്ല. ഞങ്ങൾ ഒരുമിച്ച് തന്നെ ആണ് താമസിക്കുന്നത്. ഞാൻ അങ്ങനെ ഒരു പോസ്റ്റ് ഇട്ടതും ഒരു മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്തതാണ് (ചില പ്രത്യേക സാഹചര്യത്തിൽ അങ്ങനെ എഴുതേണ്ടി വന്നു. അത് തീർത്തും വ്യക്തിപരമാണ് ).ഇത്രക്കും കൊട്ടിആഘോഷിക്കാൻ എന്താണ് ഉള്ളത് എന്നറിയില്ല. എന്തായാലും ഇനി ഞങ്ങൾ തമ്മിൽ ബന്ധം വേർപിരിഞ്ഞു എന്ന ന്യൂസ് പ്രചരിപ്പിക്കരുത്. ഞങ്ങൾ നല്ല രീതിക്ക് ജീവിച്ചു പൊക്കോട്ടെ…
മലയാള ന്യൂസ് പേജുകൾ ഇത്രക്കും അധഃപതിച്ചു പോയോ..