ഭാര്യയും ഭാര്യാ വീട്ടുകാരും തന്നെ വഞ്ചിച്ചു എന്നാരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ച പ്രവാസി മലയാളി ജീവനോടുക്കി. ആലപ്പുഴ കറ്റാനം സ്വദേശിയായ ബൈജുരാജാണ് കായംകുളത്തെ സ്വകാര്യലോഡ്ജിൽ ജീവനൊടുക്കിയത്. ന്യൂസിലൻഡിൽ പ്രവാസിയായിരുന്നു ബൈജുരാജ്.
ബൈജുവിൻ്റെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും തൻ്റെ സമ്പാദ്യം ഭാര്യ വീട്ടുകാർ തട്ടിയെടുത്തെന്നും ഇയാൾ പുറത്തുവിട്ട വീഡിയോയിൽ പറയുന്നുണ്ട്. മകളെ തന്നിൽനിന്ന് അകറ്റിയെന്നും ഇയാൾ എഫ്ബിയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു. ഭാര്യയും യുവാവും തമ്മിലുളള ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും ഭാര്യയെ ചോദ്യം ചെയ്യുന്ന വീഡിയോയും ഇയാൾ പങ്കുവച്ചിരുന്നു.
വീഡിയൊ പുറത്തുവരുമ്പോൾ താൻ ജീവനോടെ ഉണ്ടാകില്ല എന്ന വാക്കുകളുമുണ്ട്. വീഡിയോ പങ്കുവെച്ചതിനൊപ്പം ആത്മഹത്യാക്കുറിപ്പും ബൈജു ഈമെയിൽ വഴി സുഹൃത്തുക്കൾക്ക് അയച്ചിരുന്നു. ഉറക്കമില്ലാത്ത രാത്രികൾ തനിക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും യുവാവ് പറയുന്നു. ആത്മഹത്യക്ക് കാരണക്കാരയവരുടെ വിവരങ്ങൾ വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ഇയാൾ പങ്കുവച്ചിരുന്നു.