കെട്ടിട നമ്പർ അനുവദിച്ചില്ല: റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രവാസി വ്യവസായി

Date:

Share post:

കോട്ടയം മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് പ്രവാസി വ്യവസായി നിരാഹാര സമരം നടത്തിയത്. 25 കോടി ചെലവഴിച്ച സ്പോർട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പർ നൽകാത്ത നടപടിക്കെതിരെ പ്രവാസി വ്യവസായി ഷാജിമോൻ ജോർജാണ് സമരം നടത്തിയത്.

പഞ്ചായത്ത് പടിക്കൽ സമരം ചെയ്ത ഷാജിയെ പൊലീസ് ബലം പ്രയോ​ഗിച്ച് നീക്കി. കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായാണ് മാഞ്ഞൂരിൽ പ്രവർത്തിക്കുന്ന ബിസ്സാ ക്ലബ് ഹൗസ് എന്ന സ്പോർട്സ് വില്ലേജിന്റെ ഉടമയായ ഷാജിമോൻ ജോർജ്ജ് മാഞ്ഞൂർ പഞ്ചായത്ത് ഓഫിസിനു മുൻപിൽ ധർണ ആരംഭിച്ചത്. അത്യാധുനിക നിലവാരത്തിൽ‌ നിർമിച്ച സ്പോർട്സ് വില്ലേജ് കെട്ടിടത്തിനു പഞ്ചായത്ത് ബിൽഡിങ് നമ്പർ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണു ധർണ.

പഞ്ചായത്ത് ഓഫിസ് വളപ്പിലാണ് ആദ്യം ധർണ്ണ നടത്തിയത്. പിന്നീട് പൊലീസ് പുറത്തേക്ക് മാറ്റിയിരുന്നു. തുടർന്ന് മള്ളിയൂർ– മേട്ടുമ്പാറ റോഡിൽ കിടന്നു പ്രതിഷേധിച്ചു. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലം പ്രയോഗിച്ച് റോഡിൽ നിന്നും പൊലീസ് മാറ്റുകയായിരുന്നു. കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ വ്യവസായിയുടെ പരാതിയിൽ വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് വ്യവസായി ഷാജിമോൻ ജോർജിന്റെ ആരോപണം. പഞ്ചായത്ത് ഭരണം സി പിഐ എം നേതൃത്വത്തിലാണ്. ക്രമക്കേടുകളുണ്ടെന്നും പരിശോധനകൾക്കുള്ള കാലതാമസമാണ് വരുന്നതെന്നുമാണ് പഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി വിശീകരിക്കുന്നത്. 25 വർഷമായി ഇദ്ദേഹം പ്രവാസിയായിരുന്നുവെന്നും, 90 പേർക്ക് ജോലി ലഭിക്കുന്ന സംരഭമാണിതെന്നും വ്യവസായി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ലൈബ്രറികൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 45 ലക്ഷം ദിർഹം അനുവദിച്ച് ഷാർജ ഭരണാധികാരി

ഷാർജയിലെ ലൈബ്രറികൾക്ക് പുസ്‌തകങ്ങൾ വാങ്ങാനായി 45 ലക്ഷം ദിർഹം അനുവദിച്ചു. യുഎഇ സുപ്രീം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ്...

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....