അജ്മാനിൽ നിന്നുള്ള പ്രശസ്ത എമിറാത്തി കവി റാബി ബിൻ യാക്കൂത് അന്തരിച്ചു. അജ്മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി കവി മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
റാബിയുടെ മയ്യിത്ത് നമസ്കാരം മെയ് 23 ബുധനാഴ്ച അജ്മാനിലെ ഷെയ്ഖ് സായിദ് മസ്ജിദിൽ അസർ നമസ്കാരത്തിന് ശേഷം 3.41 ന് നടക്കും.
തന്റെ 20-ആം വയസ്സിൽ കവിതകൾ എഴുതിത്തുടങ്ങിയ റാബി, മനോഹരവും കാലാതീതവുമായ സൃഷ്ടികളാൽ പ്രശസ്തി നേടി.