മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമൻ്റെ സംസ്‌കാരം ഇന്ന്

Date:

Share post:

കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമൻ്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ അന്ത്യകര്‍മ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് സ്ക്വയറിലാണ് ചടങ്ങുകള്‍.

ഒന്നരലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വത്തിക്കാനിലേക്ക് പ്രിയപ്പെട്ട പോപ്പ് എമിരിറ്റസിനെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ച 95ാം വയസിലായിരുന്നു വിയോഗം. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബൻ, പോളിഷ് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കി അടക്കം വിവിധ രാഷ്ട്രത്തലവന്മാര്‍ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.

എട്ട് വർഷം കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വയം മാര്‍പാപ്പ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയായിരുന്നു.
ആഗോള കത്തോലിക്ക സഭയുടെ കഴിഞ്ഞ അറുന്നൂറ് വര്‍ഷത്തെ ചരിത്രത്തിൽ ഏക ‘പോപ്പ് എമിരിറ്റസ്’ ആയിരുന്നു, ബെനഡിക്ട് പതിനാറാമന്‍. കാലംചെയ്യും മുന്‍പ് വിരമിച്ചതിനാലാണ്, ബെനഡിക്ട് പതിനാറാമന്‍ ‘പോപ്പ് എമിരിറ്റസ്’ എന്ന് വിളിക്കപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...